മാർക്കറ്റിന്റെ മനസ്സ് വായിച്ച മനുഷ്യന്റെ കഥ –അഥവാ വൈകൊഫ് തിയറിയുടെ കഥ
സുഹൃത്തുക്കളെ,
മാർക്കറ്റിലെ ചലനങ്ങൾ കാണുമ്പോൾ നിങ്ങളെപ്പോഴും ആലോചിച്ചിട്ടുണ്ടോ — “വിലകൾ ഇങ്ങനെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ആരുടെ നിയന്ത്രണത്തിലാണ്?”
ഇത് മനസ്സിലാക്കാൻ ശ്രമിച്ച വ്യക്തി ആയിരുന്നു Richard D. Wyckoff — മാർക്കറ്റിന്റെ ഹൃദയമിടിപ്പ് കേട്ടും മനസ്സിലാക്കിയും ജീവിതം മുഴുവൻ അതിനെ പഠിക്കാൻ ചെലവഴിച്ച വ്യക്തി. ഇതാണ് Wyckoff Theory യുടെ ജന്മകഥ — മാർക്കറ്റിന്റെ മനസ്സ് വായിക്കാൻ പഠിച്ച മനുഷ്യന്റെ കഥ.
മാർക്കറ്റിന്റെ തിരക്കിനുള്ളിൽ ജനിച്ച നിരീക്ഷകൻ
1900-കളുടെ തുടക്കത്തിൽ, സ്റ്റോക്ക് മാർക്കറ്റ് ഒരു ചന്ത പോലെയായിരുന്നു — നിയമങ്ങളില്ലാത്ത, വലിയ പണക്കാർ ലേലം നിയന്ത്രിക്കുന്ന ഒരു ചന്ത .
ആ കാലഘട്ടത്തിൽ, Richard D. Wyckoff ന്യൂയോർക്കിലെ ഒരു ബ്രോക്കറേജ് ഓഫീസിൽ ക്ലാർക്കായി ജോലി ലഭിച്ചു.
അദ്ധേഹം ഉത്തരം കാണാൻ ശ്രമിച്ച ചോദ്യം ഒന്ന് മാത്രമായിരുന്നു: “പണം ഉണ്ടാക്കുന്നവർ (ഇവരെ വൈകോഫ് വിളിക്കുന്നത് കോമ്പോസിറ്റ് മാൻ എന്നാണ്. നമ്മൾ സ്മാർട്ട് മണി, FII എന്നൊക്കെ) എങ്ങിനെയാണ് മാർക്കറ്റിനെ നിയന്ത്രിക്കുന്നത്?” എന്ന്
US Share Market in 1952
വൈകൊഫ് ഭാഗ്യവാനായിരുന്നു.
അവന്റെ കാലത്ത് തന്നെ ട്രേഡിങ്ങിന്റെ ഇതിഹാസങ്ങളായ Jesse Livermore, JP Morgan, E.H. Harriman (ഇവരൊക്കെ അന്നത്തെ വലിയ സ്മാർട്ട് മണികൾ ആയിരുന്നു) തുടങ്ങിയവരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ അവന് കഴിഞ്ഞു.
അവരിൽ നിന്നാണ് അദ്ദേഹം പഠിച്ചത് — മാർക്കറ്റ് എപ്പോഴും ഒരു കഥ പറയുന്നുവെന്നും,
അതെങ്ങിനെയാണ് വായിക്കേണ്ടതെന്നുമുള്ള രഹസ്യങ്ങൾ.
അദ്ദേഹത്തിന്റെ പഠനങ്ങൾ കൊണ്ട് അദ്ദേഹം കണ്ടെത്തിയത് — വിലമാറ്റം യാദൃശ്ചികമല്ല.
വലിയ ഇൻസ്റ്റിറ്റ്യൂഷൻ ഇൻവെസ്റ്റർമാർ (Smart Money) അവരുടെ പദ്ധതിപ്രകാരം മാർക്കറ്റിനെ രൂപപ്പെടുത്തുന്നു. അത് നാല് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു — Accumulation, Markup, Distribution, Markdown.
ഒരു ട്രേഡർ മാത്രമല്ല, ഒരു അധ്യാപകൻ
വൈകൊഫിന് ട്രേഡിങ്ങ് ലാഭത്തിനായിരുന്നില്ല മാത്രം; അദ്ദേഹം പഠനത്തിനും പഠിപ്പിക്കുന്നതിനും വേണ്ടി ജീവിച്ചു. അദ്ദേഹം സ്ഥാപിച്ച Magazine of Wall Street ആയിരക്കണക്കിന് റീട്ടെയിൽ ട്രേഡർമാരെ ട്രേഡ് ചെയ്യാൻ പഠിപ്പിച്ചു.
വൈകൊഫിൽ നിന്നും വൈകൊഫ് 2.0 വരെ
വൈകൊഫ് ഒരു മികച്ച Tape Reader ആയിരുന്നു — അന്നത്തെ കാലത്ത് ഇന്നത്തെ പോലെ ചാർട്ടുകൾ ഉണ്ടായിരുന്നില്ല. അദ്ദേഹം ബ്രോക്കറേജ് ഓഫിസിലെ ടിക്കർ ടേപ്പിൽ വരുന്ന വിലയും വോളിയവും നേരിട്ട് വായിച്ച്, മാർക്കറ്റിന്റെ മനസ്സ് മനസ്സിലാക്കുന്ന അതുല്യമായ കഴിവ് നേടി.
ഒരു വിലമാറ്റത്തിന്റെ പിന്നിൽ എന്താണ് സംഭവിക്കുന്നത്, ആരാണ് വാങ്ങുന്നത്, ആരാണ് വിൽക്കുന്നത് — അതെല്ലാം അദ്ദേഹം വോളിയം, സ്പീഡ്, പ്രൈസ് റെസ്പോൺസ് എന്നിവ നോക്കി തിരിച്ചറിഞ്ഞു.
അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങൾ പിന്നീട് അനവധി ട്രേഡർമാരെയും അധ്യാപകരെയും സ്വാധീനിച്ചു. പിന്നീട് കാലഘട്ടങ്ങളിൽ, David Weis, Anna Coulling, Rubén Villahermosa തുടങ്ങിയവർ വൈകൊഫിന്റെ ആശയങ്ങളെ ആധുനിക ചാർട്ട് അനാലിസിസിനും വോളിയം പ്രൈസ് അനാലിസിസിനും അനുസരിച്ച് നവീകരിച്ചു.
ഇതുവഴിയാണ് നമുക്ക് ഇന്ന് പഠിക്കുന്ന Wyckoff 2.0 ജനിച്ചത് —
വില, വോളിയം, മനുഷ്യന്റെ വികാരം എന്നീ മൂന്നു ഘടകങ്ങൾ ചേർന്ന് മാർക്കറ്റിനെ വായിക്കുന്ന ആധുനിക രീതി.
