വൈകൊഫ് തിയറി – എങ്ങിനെയാണ് ഇത് AI ട്രേഡിങ്ങിനെയും ആൽഗോ ട്രേഡിങ്ങിനെയും അതിജയിക്കുന്നത്?

 

വൈകൊഫ് തിയറി – എങ്ങിനെയാണ് ഇത് AI ട്രേഡിങ്ങിനെയും ആൽഗോ ട്രേഡിങ്ങിനെയും അതിജയിക്കുന്നത്?

ഫണ്ടമെന്റലുകൾ എല്ലാം ശരിയാണെങ്കിലും… വില താഴെ പോകുന്നത് എന്തുകൊണ്ട്?

ഓരോ ട്രേഡറുടെയും മനസ്സിൽ ഒരിക്കൽ എങ്കിലും വന്നിട്ടുള്ള ചോദ്യം തന്നെയാണ് ഇത്.
“ഫണ്ടമെന്റലി സ്ട്രോങ്ങ്” ആയ കമ്പനികൾ (ഉദാ: Wipro, IRCTC) മാസങ്ങളോളം താഴേക്ക് പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും. അതേസമയം, ചില ചെറിയ penny stocks  കുതിച്ചുയരുന്നത് കാണും. കാരണം മാർക്കറ്റിൽ നിയന്ത്രണം വഹിക്കുന്നത് ഫണ്ടമെന്റൽസല്ല, Supply-Demand ഉം Composite Man (Smart Money) ന്റെ നീക്കങ്ങളുമാണ്.

Composite Man ന്റെ രഹസ്യ ക്യാമ്പെയ്ൻ – Accumulation to Distribution

വൈകോഫ്  തിയറി  പ്രകാരം, മാർക്കറ്റിനെ നിയന്ത്രിക്കുന്ന Composite Man ആണ് . (Composite Man എന്നത് ഒരു വ്യക്തിയല്ല; അത് മാർക്കറ്റിലെ വലിയ ഇൻസ്റ്റിറ്റ്യൂഷൻ ഇൻവെസ്റ്റർമാരുടെ (Smart Money) ഏകീക്ര്തമായ നീക്കങ്ങളാണ് ).  ഈ Composite Man ഒരിക്കലും പെട്ടെന്ന് വില കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. അവർക്ക് ലക്ഷ്യം ഒരു വലിയ accumulation (വാങ്ങിക്കൂട്ടുക)  നടത്താനും, പിന്നെ ഉയർന്ന വിലയിൽ distribution (വിറ്റൊഴിവക്കുക) ചെയ്യാനും ആണ്.

ഉദാഹരണത്തിന്: ഒരു കമ്പനി — ടാറ്റാ മോട്ടോഴ്സ് — എടുത്ത് നോക്കാം. FII കൾ (Foreign Institutional Investors) ഇതിൽ ഭാവി കാണുന്നുവെന്ന് കരുതൂ. അവർക്ക് ലക്ഷക്കണക്കിന് ഷെയറുകൾ വാങ്ങണം, പക്ഷേ ഒരേസമയം വാങ്ങിയാൽ വില കുതിക്കും. അതിനാൽ അവർ മാസങ്ങളോളം വില ഒരു റേഞ്ചിൽ നിലനിർത്തി  വാങ്ങുകയും വിൽക്കുകയും ചെയ്യും — വില കൂടുതലായി മാറാതെ അവർ മാർക്കട്ടിലുള്ള മാക്സിമം ഷെയറുകൾ കയ്കലാക്കും. ഈ ഘട്ടമാണ് Accumulation Phase.

സാധാരണ ട്രേഡർമാർ ഈ സമയത്ത്  സ്റ്റോക് മൂവ്മെന്റ് കാണാതെ ബോറടിച്ച് സ്റ്റോക്ക് വിറ്റ് മാറിപ്പോകും. അവരുടെ ഷെയറുകൾ എല്ലാം Composite Man (Smart Money) ശാന്തമായി ഏറ്റെടുക്കും. ശേഷം അവർ വില മുകളിലേക്ക് വലിച്ച് കയറ്റും — ടെക്നിക്കൽ ഇൻഡിക്കേറ്ററുകൾ ബൈ സിഗ്നൽ നൽകും, യൂട്യൂബിൽ ആ സ്റ്റോക്ക് ചർച്ചയാകും.
സാധാരണക്കാർ ആ സമയത്ത് വാങ്ങും… അതേസമയം Composite Man അടുത്ത ഘട്ടം ആരംഭിക്കും — Distribution Phase. ഈ ഘട്ടത്തിൽ അവർ വാങ്ങിക്കൂട്ടിയ ഷെയറുകൾ സാധാരണക്കാരായ റീടയിലെസിന്റെ കയ്യിലേക്ക് വിൽകും, സപ്ളൈ കൂടുകയും ഷെയർ പ്രൈസ് താഴെ പോവുകയും ചെയ്യും.

എങ്ങിനെയാണ് വൈകൊഫ് AI ട്രേഡിങ്ങിനെയും അതിജയിക്കുന്നത്?

AI/Algo ട്രേഡിങ്ങ് മാർക്കറ്റിനെ “Rule-based System” ആയി കാണുന്നു — ഒരു ഇൻഡിക്കേറ്റർ കൺഡീഷൻ കിട്ടിയാൽ Buy, മറ്റൊന്ന് കിട്ടിയാൽ Sell.

പക്ഷേ വൈകൊഫ് മാർക്കറ്റിനെ മനുഷ്യരുടെ പെരുമാറ്റം ആയി കാണുന്നു. അദ്ദേഹം “Machine Logic” അല്ല, Human Logic ആണ് പഠിച്ചത്. മാർക്കറ്റിലെ വലിയ കളിക്കാരുടെ Composite Man (Sm
art Money)
 മനസും പ്രവർത്തിയും മനസ്സിലാക്കാൻ കഴിയുമ്പോൾ, നിങ്ങൾക്ക് ലഭിക്കുന്നത് ഇൻഡിക്കേറ്ററുകൾ കാണിക്കാത്ത “context” ആണ്.

AI നമുക്ക് കാണിക്കുന്നത് data ആണെങ്കിൽ, വൈകൊഫ് നമുക്ക് കാണിക്കുന്നത് intention ആണ്. അത് തന്നെയാണ് വൈകൊഫിനെ ഇന്നും പ്രസക്തമാക്കുന്നത് — മാർക്കറ്റ് എത്ര മോഡേൺ ആയാലും അതിന് പിന്നിൽ പ്രവർത്തിക്കുന്നത് Composite Man (Smart Money) യുടെയും റീറ്റയിലെസിന്റെയും മാനസീകമായ ഇടപെടലുകളാണ് .







 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
സൗജന്യമായി വൈകോഫ് ട്രേഡിങ്ങ് പഠിക്കാൻ ആഗ്രഹമുണ്ടോ?

മാർച്ച് - ഏപ്റിൽ മാസങ്ങളിൽ കോഴിക്കോട് വെച്ചോ / ലൈവ് ആയോ നടക്കുന്ന വൈകോഫ് ട്രേഡിങ്ങ് കോഴ്സ് - 1 സൗജന്യമായി പഠിക്കുവാൻ ഉടൻ രെജിസ്റ്റർ ചെയ്യുക. ഓൺലി ലിമിറ്റെഡ് സീറ്റസ് അവൈലബ്ൾ.